കേരളം എന്താണെന്നും കര്‍ണാടക എന്താണെന്നും എല്ലാവര്‍ക്കും അറിയാം; മോദിയെയും അമിത് ഷായെയും വിമർശിച്ച് മുഖ്യമന്ത്രി

  • 12/02/2023

കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം എന്താണെന്നും കര്‍ണാടക എന്താണെന്നും എല്ലാവര്‍ക്കും അറിയാമെന്ന് പിണറായി വിജയന്‍ അമിത് ഷായുടെ പ്രസംഗത്തിന് മറുപടിയായി പറഞ്ഞു. കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സി.പി.എം. വാഴൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തെ അവഹേളിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക്, 'കേരളത്തില്‍ എന്താണ് അപകടകരമായ സാഹചര്യമെന്ന് അമിത് ഷാ പറയണം. ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകയിലെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം' എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സ്ഥിതി എല്ലാവര്‍ക്കും അറിയാമല്ലോ എന്നായിരുന്നു കര്‍ണാടകയില്‍ അമിത് ഷാ നടത്തിയ പരാമര്‍ശം, എന്നാല്‍, 'ന്യൂനപക്ഷവിഭാഗങ്ങളും ക്രിസ്ത്യാനികളും കര്‍ണാടകയുടെ ഏതെല്ലാം ഭാഗത്താണ് ഇരകളാകുന്നത്. എന്നാല്‍ കേരളത്തില്‍ അങ്ങനെയാണോ? ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ? അത്തരം ഒരു സാഹചര്യം സൃഷ്ടിക്കണമെന്നല്ലേ കേന്ദ്ര ആഭ്യന്തര മന്ത്രി പറയേണ്ടത്. എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെക്കുറിച്ച്‌കാണാന്‍ കഴിഞ്ഞത്. അധികമൊന്നും പറയാനില്ല എന്നല്ലേ അദ്ദേഹം പറഞ്ഞത്. എന്നാല്‍ അധികമൊന്ന് പറഞ്ഞു നോക്ക്. എന്താ പറയാനുള്ളത് എന്ന് നോക്കാമല്ലോ. ഈ രാജ്യത്ത് ക്രമസമാധാന നില ഏറ്റവും ഭദ്രമായ സംസ്ഥാനമല്ലേ കേരളം, മുഖ്യമന്ത്രി ചോദിച്ചു.

Related News