വനവൽക്കരണം; അബ്ദാലിയ പ്രദേശത്ത് 500 മരങ്ങൾ നട്ടുപിടിപ്പിച്ചു

  • 12/02/2023

കുവൈത്ത് സിറ്റി: അബ്ദലിയ പ്രദേശത്ത് സസ്യങ്ങൾ ന‌ടന്നതിനുള്ള ക്യാമ്പയിനുമായി അറബ്, ഗൾഫ് മേഖലയ്ക്ക് വേണ്ടിയുള്ള യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമും കുവൈത്ത് ഹാബിറ്റാറ്റും. കുവൈത്ത് ഓയിൽ കമ്പനിയുമായി സഹകരിച്ച് പരിസ്ഥിതി അവബോധം പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കാർബൺ ന്യൂട്രാലിറ്റിയിലെത്താൻ ഹരിതവൽക്കരം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ക്യാമ്പയിൻ നടത്തുന്നത്.

500 മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ ഇന്നലെ ക്യാമ്പയിൻ വിജത്തിലെത്തിയെന്ന് പ്രോ​ഗ്രാം മിഷൻ ഡെപ്യൂട്ടി ഹെഡ് ഖുസൈ അൽ ദുഐജ് പറഞ്ഞു.  എണ്ണ മേഖല അതിന്റെ വിവിധ കമ്പനികളിൽ പൊതുവെയും കുവൈത്ത് ഓയിൽ കമ്പനി പ്രത്യേകിച്ചും സുസ്ഥിര വികസനത്തിൽ പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർബൺ ന്യൂട്രാലിറ്റിയിലെത്താനുള്ള കുവൈത്തിന്റെ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഈ സുപ്രധാന മേഖല നടത്തുന്ന ശ്രമങ്ങൾ വ്യക്തമാക്കുന്നതിനാണ് അബ്ദാലിയ റിസർവ് തിരഞ്ഞെടുക്കുന്നതെന്നും അൽ ദുഐജ് കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News