റോഡ് നിർമ്മാണത്തിലെ അപാകത; കുവൈത്തിൽ നിരവധി കമ്പനികൾക്കെതിരെ നടപ‌ടി വരുന്നു

  • 13/02/2023

കുവൈത്ത് സിറ്റി: റോഡ് നിർമ്മാണത്തിലെ അപാകതയും നിയമലംഘനവും ചൂണ്ടിക്കാട്ടി  നിരവധി കമ്പനികളെ ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി  അമാനി ബൂക്മാസ് വ്യക്തമാക്കി. നിർമ്മാണത്തിലെ അപാകതകൾ മൂലം നിരത്തുകളിൽ ​കല്ലുകൾ  നിറയുന്ന അവസ്ഥ വീണ്ടുമുണ്ടായി. ഈ സാഹചര്യത്തിലാണ് മന്ത്രാലയം കർശന നടപടികളിലേക്ക് ക‌ടക്കുന്നത്. ഒടുവിൽ ഇത്തരത്തിൽ ​കല്ലുകൾ നിറയുന്നതിന് കാരണമാകുന്ന പ്രധാന കാരണമായ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി അസ്ഫാൽറ്റ് ഫാക്ടറികൾക്ക് അംഗീകാരം നൽകുന്നതിന് ഒരു പുതിയ സംവിധാനം പൊതുമരാമത്ത് അതോറിറ്റി ഏർപ്പെടുത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News