ലോകത്തിലെ ഏറ്റവും വലിയ ബിഷ്ത്; കുവൈത്തിന് പുതിയ ഗിന്നസ് റെക്കോർഡ്

  • 13/02/2023

കുവൈറ്റ് സിറ്റി : ലോകത്തിലെ ഏറ്റവും വലിയ ബിഷ്തുമായി  ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി കുവൈറ്റ്.  360 മാളിൽ പ്രദർശിപ്പിച്ച ബിഷ്ത്, 17 x 16  മീറ്റർ വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലുതാണ്. അൽ-ബാഗ്ലി എക്സിബിഷനാണ് ബിഷ്ത് നിർമ്മിച്ചത്, അതിന്റെ തയ്യലിനായി  48 ദിവസമെടുത്തു. സൗദി അറേബ്യയുടെ 17 ബൈ 9 മീറ്ററായിരുന്നു ബിഷ്തിന്റെ മുൻ റെക്കോർഡ്. അറബ് ലോകത്ത് പ്രചാരമുള്ള ഒരു പരമ്പരാഗത പുരുഷ വസ്ത്രമാണ് ബിഷ്ത്, ഇത് സാധാരണയായി പ്രത്യേക അവസരങ്ങളിൽ  ധരിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News