സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യം; കുവൈത്തിലേക്ക് ഫിലിപ്പിയൻസ് സംഘം എത്തുന്നു

  • 13/02/2023


കുവൈത്ത് സിറ്റി: സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് അടക്കമുള്ള ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്ക് സന്ദർശനം നടത്താൻ ഫിലിപ്പിയൻസ് സംഘം. ഫെബ്രുവരി 11 മുതൽ 25 വരെ ഭക്ഷ്യ കയറ്റുമതി മേഖലയിൽ നിന്നുള്ള പ്രതിനിധി സംഘം സന്ദർശനം നടത്തുമെന്ന് ഫിലിപ്പിയൻസിലെ വ്യാപാര വ്യവസായ വകുപ്പ് (ഡിടിഐ) അറിയിച്ചു. സർട്ടിഫൈ ചെയ്ത ഹലാൽ ഭക്ഷണം, വ്യക്തിഗത പരിചരണം, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ നിന്നുള്ള 26 അം​ഗ ഫിലിപ്പിനോ പ്രതിനിധികളാണ് സംഘത്തിലുള്ളത്. ഫെബ്രുവരി 11 മുതൽ 13 വരെ ബഹ്‌റൈനിലും ഫെബ്രുവരി 13 മുതൽ 14 വരെ കുവൈത്തിലും ഫെബ്രുവരി 14 മുതൽ 16 വരെ ഖത്തറിലും ഫെബ്രുവരി 16 മുതൽ 25 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും പ്രതിനിധികൾ സന്ദർശിക്കുമെന്ന് ഡിടിഐ പത്രക്കുറിപ്പിൽ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News