മുഖ്യമന്ത്രിയുടെ സുരക്ഷ: കുഞ്ഞിനായി മരുന്നുവാങ്ങാന്‍ പോയ പിതാവിനെ തടഞ്ഞ് പോലീസ്

  • 13/02/2023

കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ കുഞ്ഞിനായി മരുന്നുവാങ്ങാന്‍ പോയ പിതാവിനെ തടഞ്ഞ് പോലീസ്. ഞായറാഴ്ച വൈകുന്നേരം കാലടിയിലാണ് സംഭവം. കോട്ടയം സ്വദേശി ശരത്തിനാണ് ദുരനുഭവം ഉണ്ടായത്.


നാലു വയസ്സുള്ള കുഞ്ഞിന് പനിക്കുള്ള മരുന്ന് വാങ്ങുന്നതിനു വേണ്ടി വാഹനം നിര്‍ത്താന്‍ ശ്രമിച്ച പിതാവിനോടാണ് ഡ്യൂട്ടിയിലുണ്ടായിരുന്നു എസ്.ഐ മോശമായി പെരുമാറിയത്. മെഡിക്കല്‍ ഷോപ്പിന് സമീപ വാഹനം നിര്‍ത്താന്‍ ഇവര്‍ ശ്രമിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. പിന്നീട് വാഹനം മറ്റൊരിടത്ത് നിര്‍ത്തി കുഞ്ഞുമായി വന്ന് മരുന്ന് വാങ്ങി തിരികെ പോകുമ്ബോഴും പോലീസില്‍ നിന്ന് ഭീഷണിയുണ്ടായെന്നാണ് ആരോപണം.

മെഡിക്കല്‍ ഷോപ്പ് ഉടമ മത്തായിക്കെതിരെയും കട അടപ്പിക്കുമെന്ന തരത്തില്‍ പോലീസ് ഭീഷണിയുണ്ടായി. എല്ലാവരും കൈയ്യില്‍ കരിങ്കൊടിയുമായി നടക്കുന്നവരാണെന്ന തരത്തിലുള്ള പോലീസ് പെരുമാറ്റം വിഷമമുണ്ടാക്കിയതായും ഇവര്‍ പ്രതികരിച്ചു.

Related News