കുവൈറ്റ് ബജറ്റ് കമ്മിറ്റിയുടെ സുപ്രധാന യോ​ഗം; ചർച്ചായി കൈക്കൂലി വിഷയം

  • 13/02/2023


കുവൈത്ത് സിറ്റി: പാർലമെന്ററി ബജറ്റ് ആൻഡ് ഫൈനൽ അക്കൗണ്ട്സ് കമ്മിറ്റിയും പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് അബ്‍ദുള്ള അൽ സബാഹുമായി കൂടിക്കാഴ്ച നടന്നു. മന്ത്രാലയത്തിന്റെ അന്തിമ കണക്കും 2023/2024 സാമ്പത്തിക വർഷത്തേക്കുള്ള എസ്റ്റിമേറ്റുമാണ് ബജറ്റും യോഗത്തിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നതെന്ന് കമ്മിറ്റി ചെയർമാൻ എംപി ആദെൽ അൽ ദാംകി പറഞ്ഞു. 

എന്നാൽ മന്ത്രാലയത്തിന്റെ അന്തിമ കണക്കിനെക്കുറിച്ചുള്ള സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ (എസ്എബി), ബ്യൂറോ ഓഫ് ഫിനാൻഷ്യൽ കൺട്രോളർമാരുടെ (ബിഎഫ്‌സി) അഭിപ്രായങ്ങൾ വരുന്നത് വരെ ചർച്ച താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ മന്ത്രിസഭയിൽ നിന്നുള്ള പ്രാതിനിധ്യം ദുർബലമായതിനാലാണ് സമിതി ഇത്തരമൊരു തീരുമാനമെടുത്തത്. പാനലിന്റെ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാതെ പോയെന്നും അദ്ദേഹം വ്യക്തമാക്കി. മീറ്റിംഗിൽ കുവൈത്തിലുള്ള രണ്ട് നെഗറ്റീവ് പ്രതിഭാസങ്ങളായ കൈക്കൂലിയെക്കുറിച്ചും വാസ്തയെക്കുറിച്ചും ചർച്ച ചെയ്തുവെന്നും അൽ ദാംകി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News