അമിത വണ്ണം കാരണമാകുന്നത് 400 തരം രോ​ഗങ്ങൾക്ക്; മുന്നറിയിപ്പ് നൽകി കുവൈത്തിലെ വിദ​ഗ്ധർ

  • 13/02/2023



കുവൈത്ത് സിറ്റി: പ്രായമേറുമ്പോൾ അമിത വണ്ണം കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അമിരി ഹോസ്പിറ്റലിലെ വിദ​ഗ്ധർ. ഏകദേശം 400 തരം രോ​ഗങ്ങൾക്ക് അമിത വണ്ണം കാരണം ആകുന്നുണ്ടെന്നും കുവൈത്തി സമൂഹത്തിൽ അതിന്റെ വ്യാപന നിരക്ക് പകുതിയോളമാണെന്നും മേഖലയിൽ പ്രവർത്തിക്കുന്ന വിദ​ഗ്ധർ മുന്നറിയിപ്പ് നൽകി. അമിതവണ്ണത്തെ ഗൗരവമായി കൈകാര്യം ചെയ്യുകയും അതിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ  ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, അതുപോലെ ക്യാൻസറിനുള്ള സാധ്യത എന്നിവയുൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാകും. അമിതവണ്ണമുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം ശസ്ത്രക്രിയയാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News