കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ചില പ്രവാസികൾക്ക് ഇഖാമയില്ല

  • 14/02/2023

കുവൈത്ത് സിറ്റി: വിവിധ മേഖലകളിലെ ചില ജീവനക്കാർക്ക് സാധുവായ റെസിഡൻസി പെർമിറ്റ് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് റെസിഡൻസി നിയമത്തിന്റെ ലംഘനമാണ്. മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം പ്രവാസികൾക്ക് സാധുവായ റെസിഡൻസി ഇല്ലെന്ന് വ്യക്തമാക്കി മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സൗദ് അൽ ജുവൈസർ വിദ്യാഭ്യാസ ജില്ലകൾക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്. 

പ്രവാസികളുടെ റെസിഡൻസി സംബന്ധിച്ച 1959ലെ ഡിക്രി നമ്പർ 17 പ്രകാരം രാജ്യത്ത് അനധികൃതമായി വിദേശികളെ പാർപ്പിക്കുന്നതും ജോലിയിൽ ഏർപ്പെടുന്നതും നിരോധിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ റെസിഡൻസി നിയമത്തിന്റെ ലംഘനമായി കണക്കാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രവാസി തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ് ഇടയ്‌ക്കിടെ പരിശോധിക്കാൻ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് സർക്കുലർ നൽകണമെന്ന് അൽ ജുവൈസർ ആവശ്യപ്പെട്ടു.  ഏതെങ്കിലും ജീവനക്കാരന് സാധുതയുള്ള റെസിഡൻസി ഇല്ലെങ്കിൽ ഉടൻ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News