യുവാക്കളിലും ഹൃദ്രോഗം; മുന്നറിയിപ്പ് നൽകി കുവൈത്തിലെ പഠനം

  • 14/02/2023

കുവൈത്ത് സിറ്റി: രാജ്യത്ത് ഹൃദ്രോഗത്തിനാണ് 40 ശതമാനം മരണനിരക്കുള്ളതെന്ന് തൈബ ഹോസ്പിറ്റലിലെ ഡോക്ടറും ആന്തരിക രോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയിലെ വിദ​ഗ്ധനുമായ ഡോ. അഹമ്മദ് അൽ ഷാറ്റി. 15 ശതമാനം മരണനിരക്കുമായി ക്യാൻസറാണ് രണ്ടാം സ്ഥാനത്തുള്ളത്.  ഹൃദ്രോഗം രാജ്യത്തെ യുവാക്കളെയും ​ഗുരുതരമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് ആശങ്കയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഹൃദ്രോഗബാധിതരായ ഗൾഫ് പൗരന്മാരുടെ ശരാശരി പ്രായം യൂറോപ്യന്മാരേക്കാൾ 20 വർഷം കുറവാണ്. അമേരിക്കക്കാരേക്കാൾ 10 വർഷം കുറവുമാണ്. മിഡിൽ ഈസ്റ്റിലും ഗൾഫ് മേഖലയിലും പ്രത്യേകിച്ച് കുവൈത്തിലും ഹൃദ്രോഗങ്ങൾ വ്യാപകമാകാൻ കാരണം അതിന് കാരണമാകുന്ന സാംക്രമികേതര രോഗങ്ങളുടെ വ്യാപനമാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയെല്ലാം  ഹൃദ്രോഗത്തിന് കാരണമാകുന്നു. അമിത വണ്ണമുള്ളവരുടെ എണ്ണത്തിലും കുവൈത്ത് മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News