ബാച്ചിലർ കെട്ടിടങ്ങളിലെ കറന്റ് വിച്ഛേദിക്കും, വിപുലമായ പരിശോധന ക്യാമ്പയിനുമായി കുവൈറ്റ് വൈദ്യുതി-ജല മന്ത്രാലയം

  • 14/02/2023

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് മേഖലയിൽ വിപുലമായ പരിശോധന ക്യാമ്പയിനുമായി വൈദ്യുതി-ജല മന്ത്രാലയത്തിന്റെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം. സെക്കൻഡറി  ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ മാത്രം ഉപയോഗിക്കുന്ന ഫ്യൂസുകൾ ഉപയോഗിച്ചിരുന്നത് അടക്കമുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.  ഫ്യൂസുകളിൽ കൃത്രിമം കാണിച്ചതിന് പ്രദേശത്തെ ധാരാളം ഗാരേജുകളിൽ നിന്ന് വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതായി ടീം ഡെപ്യൂട്ടി ഹെഡ് അഹമ്മദ് അൽ ഷമ്മാരി.

അതേസമയം, ബാച്ചിലർമാരുടെ താമസവുമായി ബന്ധപ്പെട്ട ക്യാമ്പയിൻ അടുത്ത കാലയളവിൽ ശക്തമാക്കുമെന്ന് അൽ ഷമ്മാരി അറിയിച്ചു. വരും ദിവസങ്ങൾ ഫർവാനിയ ഗവർണറേറ്റിൽ ക്യാമ്പയിൻ നടത്തും. ബാച്ചിലർമാരെ പാർപ്പിക്കുന്ന കെട്ടിടങ്ങളിലേക്കുള്ള കറന്റ് വിച്ഛേദിക്കുന്നതിനായി ഇന്നലെ ജഹ്‌റ ഗവർണറേറ്റിലും പരിശോധന നടന്നു. ഏഴ് കെട്ടിടങ്ങളിൽ നിന്ന് ഇത്തരത്തിൽ വൈദ്യുതി വിച്ഛേദിച്ചുവെന്നും കർശനമായ പരിശോധനകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News