എൻലൈറ്റിനിങ്ങ് കോൺഫറൻസ് ലഘുലേഖ പ്രകാശനം ചെയ്തു

  • 14/02/2023


2023 ഫിബ്രവരി 24 ന് വെള്ളിയാഴ്ച കെ.കെ.ഐ.സി അബ്ബാസിയ്യയിൽ വെച്ച് സംഘടിപ്പിക്കുന്ന എൻലൈറ്റിനിങ്ങ് കോൺഫറൻസിൻറെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖ പ്രകാശന കർമ്മം ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി മുബീൻ നിർവ്വഹിച്ചു. ഖുർത്തുബ ജംഇയ്യത്ത് ഇഹ്‌യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇസ്ലാഹീ സെൻറർ ആക്റ്റിങ്ങ് പ്രസിഡൻറ് , സി.പി.അബ്ദുൽഅസീസ്, മുഹമ്മദ് അസ്‌ലം കാപ്പാട്, പി.എൻ.അബ്ദുറഹിമാൻ,മഹബൂബ് കാപ്പാട്, അഷ്റഫ് എകരൂൽ, ശമീർ മദനി, സമീർഅലി എകരൂൽ എന്നിവർ പങ്കെടുത്തു. ഫിബ്രവരി 17വെള്ളിയാഴ്ച നടക്കുന്ന മാസ് സ്കോഡിൽ കൂടി പ്രസ്തുത ലഘുലേഖ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Related News