അമിത്ഷായുടെ പ്രസ്താവന കേരള ജനതയെ അപമാനിക്കുന്നത്; സിപിഐഎം

  • 14/02/2023

ബദൽ നയങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന കേരളത്തോടുള്ള പ്രതികാരമാണ് കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകളെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്. ഇന്ന് പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് പാർട്ടി ഈ കാര്യം അറിയിച്ചത്. കർണ്ണാടകയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തൊട്ടടുത്ത് കേരളമുണ്ട് സൂക്ഷിക്കണമെന്ന പ്രസ്താവന നടത്തിയത്. ഇത് കേരള ജനതയെ മുഴുവൻ അപമാനിക്കുന്നതാണ്. 

വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, അധികാര വികേന്ദ്രീകരണം, ജീവിത സൂചികകൾ എന്നിവയിലെല്ലാം മുന്നിൽ നിൽക്കുന്നതാണോ കേരളത്തിന്റെ കുറവെന്ന് അമിത്ഷാ വ്യക്തമാക്കണം. രാജ്യവ്യാപകമായി സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമായി ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുമ്പോൾ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുന്നതുക്കോണ്ടാണോ ഈ പ്രസ്താവന നടത്തിയത് എന്നതും വ്യക്തമാക്കേണ്ടതുണ്ട് എന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.

ബദൽ സാമ്പത്തിക നയങ്ങളുയർത്തി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. ഇതിനെ തടയാൻ സാമ്പത്തികമായി കേരളത്തെ ഞെക്കിക്കൊല്ലാനുള്ള നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരികുന്നത്. ഈ നയത്തിന് ന്യായീകരണമൊരുക്കുകയാണ് കേന്ദ്ര ധനകാര്യമന്ത്രി ചെയ്തിട്ടുള്ളത്. കേരളത്തിന് അർഹതപ്പെട്ട വിഭവങ്ങൾ നൽക്കുന്നില്ല. എന്നിട്ട് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ശ്രമിക്കുകയാണ്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും കൃത്യമായി കേരളം സമർപ്പിക്കുന്നുണ്ട് ഇക്കാര്യം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുളള കത്തിടപാടുകൾ വ്യക്തമാക്കുണ്ടെന്ന് സിപിഐഎം വ്യക്തമാക്കി.

Related News