കുവൈത്ത് ലേബര്‍ മാര്‍ക്കറ്റിൽ 24. 1 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള പ്രവാസികൾ

  • 14/02/2023

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള പ്രവാസികളാണ് കുവൈത്തിലെ ലേബര്‍ മാര്‍ക്കറ്റിന്‍റെ പകുതിയോളം നിയന്ത്രിക്കുന്നതെന്ന് കണക്കുകള്‍. മൂന്നാം സ്ഥാനം മാത്രമേ കുവൈത്തി പൗരന്മാര്‍ക്കുള്ളൂ. സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ 2022 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകളില്‍ കുവൈത്ത് ലേബര്‍ മാര്‍ക്കറ്റില്‍ ആകെ 977,190 തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ 476,335 പേര്‍, അതായത് 24. 1 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളാണ്.

രണ്ടാം സ്ഥാനത്തുള്ള ഈജിപ്തില്‍ നിന്നുള്ള 467,740 പ്രവാസികളാണ് രാജ്യത്ത് തൊഴില്‍ ചെയ്യുന്നത്. ഇത് ആകെ തൊഴിലാളികളുടെ 23.6 ശതമാനം വരും. 438,803 തൊഴിലാളികള്‍, അതായത് 22.2 ശതമാനവുമായി കുവൈത്തി പൗരന്മാരാണ് മൂന്നാമതുള്ളത്. പൊതു-സ്വകാര്യ മേഖലകളിലെ തൊഴിൽ ശക്തിയിൽ ഇന്ത്യക്കാരുടെയും ഈജിപ്തുകാരുടെയും ശതമാനം 47.7 ആണ്. ബംഗ്ലാദേശ്, പാകിസ്ഥാൻ, ഫിലിപ്പിയൻസ്, സിറിയ, നേപ്പാള്‍, ജോര്‍ദാൻ ലെബനന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പിന്നാലെയുള്ളത്

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News