കുവൈത്തിലേക്കുള്ള ആടുകളുടെ കയറ്റുമതി ക്രമേണ നിർത്താൻ ഓസ്ട്രേലിയ

  • 15/02/2023

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ആടുകളുടെ കയറ്റുമതി ക്രമേണ നിർത്താൻ തീരുമാനിച്ച് ഓസ്ട്രേലിയ. ഓസ്‌ട്രേലിയൻ ആടുകളുടെ ഏറ്റവും വലിയ ഇറക്കുമതി വിപണികളിലൊന്നാണ് കുവൈത്ത്. ജീവനുള്ള ആടുകളുടെ കയറ്റുമതി ക്രമേണ അവസാനിപ്പിക്കാനുള്ള തന്റെ രാജ്യത്തിന്റെ ഉദ്ദേശ്യമെന്ന് ഓസ്‌ട്രേലിയൻ കൃഷി മന്ത്രി മുറേ വാട്ട് വ്യക്തമാക്കി. എന്നാൽ, മന്ത്രിയുടെ ഈ വാദത്തെ പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ പ്രതിനിധികൾ പാർലമെന്റിൽ എതിർത്തു. 

കടൽ ചരക്ക് യാത്രയ്ക്കിടെ സുരക്ഷ ഉറപ്പാക്കാൻ ജീവനുള്ള ആടുകളെ കയറ്റുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിൽ വരുത്തിയ മെച്ചപ്പെടുത്തലുകൾ മന്ത്രി അവഗണിച്ചുവെന്ന് പ്രതിനിധികൾ ആരോപിച്ചു. ശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ല തീരുമാനങ്ങൾ എടുക്കുന്നതെന്നും കയറ്റുമതിക്കാർ അവതരിപ്പിച്ച കാര്യമായ പുരോഗതിയെ മന്ത്രി കുറച്ചുകാണുന്നതായും സെനറ്റർ സ്ലേഡ് ബ്രോക്ക്മാൻ പറഞ്ഞു. എന്നാൽ, ജീവനുള്ള ആടുകളുടെ കയറ്റുമതി ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്ന നിലപാടിൽ മന്ത്രി മുറേ വാട്ട് ഉറച്ച് നിന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News