അധ്യയന വർഷത്തിലെ ദിവസങ്ങൾ; ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ കുവൈത്തും

  • 15/02/2023

കുവൈത്ത് സിറ്റി: അധ്യയന വർഷത്തിലെ ദിവസങ്ങൾ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നായി കുവൈത്ത്. 174 ദിവസങ്ങൾ മാത്രമാണ് കുവൈത്തിലെ അധ്യയന വർഷത്തിലുള്ളത്. ഗൾഫ് രാജ്യങ്ങൾക്കായുള്ള അറബ് ബ്യൂറോ ഓഫ് എഡ്യൂക്കേഷൻ ആണ് പട്ടിക തയാറാക്കിയത്.  കുവൈത്ത്, ബഹ്‌റൈൻ, ബെൽജിയം എന്നീ രാജ്യങ്ങളാണ് യഥാക്രമം 174, 172, 170 ദിവസങ്ങളുള്ള അധ്യയന വർഷവുമായി ഏറ്റവും പിൻനിരയിൽ ഉള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, മറ്റ് ​ഗൾഫ് രാജ്യങ്ങൾ പരിശോധിക്കുമ്പോൾ യുഎഇയിൽ അധ്യയന വർഷത്തിലെ ദിവസങ്ങൾ 182 ആണ്. സൗദി അറേബ്യയിലും 180ലേക്ക് എത്തിയിട്ടുണ്ട്. 192 മുതൽ 204 ദിവസങ്ങൾ വരെ എത്തുന്ന ഈജിപ്താണ് അറബ് തലത്തിൽ വളരെ മുന്നിലുള്ളത്. ടൂണീഷ്യയിലും ജോർദാനിലും 200 ദിവസങ്ങൾ കവിയുന്നുണ്ട്. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ശരാശരി അധ്യയന വർഷം 200 ദിവസമാണ്. ഇത് നെതർലാൻഡ്‌സ്, സ്കോട്ട്‌ലൻഡ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്നും കണക്കുകൾ വിശദീകരിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News