ഗതാ​ഗത കുരുക്ക് രൂക്ഷം; മൂന്ന് ഷിഫ്റ്റ് സംവിധാനം പഠിച്ച് കുവൈറ്റ് മന്ത്രിതല സമിതി

  • 15/02/2023

കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളിൽ ​ഗതാ​ഗത കുരുക്ക് രൂക്ഷമായ അവസ്ഥയിൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ഷിഫ്റ്റ് സംവിധാനം നടപ്പാക്കണമെന്ന നിർദേശത്തെ കുറിച്ച് മന്ത്രിതല സമിതി പഠിച്ചു.

നിർദേശങ്ങൾ ഇങ്ങനെ

1. ആദ്യ ഷിഫ്റ്റ് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ
2. രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറ് വരെ
3. മൂന്നാമത്തെ ഷിഫ്റ്റ് വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ

മൂന്ന് ഷിഫ്റ്റ് സംവിധാനത്തിന്റെ വരവോടെ ആദ്യ രണ്ട് പിരീഡുകളിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ  ഉച്ചകഴിഞ്ഞ് നാല് മുതൽ വൈകുന്നേരം പത്ത് വരെയുള്ള വാഹനങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറയും. കൂടാതെ . ജീവനക്കാരുടെ ഉത്പാദനക്ഷമത പുതിയ സംവിധാനത്തിൽ വർധിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News