തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ ;കുവൈത്തിൽ 5 വർഷത്തിനിടെ 5000ത്തിലധികം പരാതികൾ

  • 15/02/2023

കുവൈത്ത് സിറ്റി: തെരുവ് നായ്ക്കളുടെ വ്യാപനത്തെക്കുറിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അയ്യായിരത്തിലധികം റിപ്പോർട്ടുകളും പരാതികളും ലഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് അറിയിച്ചു. അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ ഉൾപ്പെടെ നേരിടുന്നതിനുള്ള താത്കാലിക സംവിധാനം എന്ന നിലയിൽ കഴിഞ്ഞ നവംബറിൽ അതോറിറ്റി ഒരു പദ്ധതി മുന്നോട്ട് വച്ചിരുന്നു. ഫാമുകൾ, ബ്രോത്തലുകൾ എന്നിങ്ങനെ വിദൂര പ്രദേശങ്ങളിലാണ് തെരുവ് നായ ശല്യം കൂടുതൽ രൂക്ഷമായിട്ടുള്ളത്. പൂർണമായി തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കുന്നതിന് അതോറിറ്റി സാമ്പത്തിക സഹായം ആവശ്യമാണെന്നും അധികൃതർ വിശദീകരിച്ചു. തെരുവ് നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടറുകൾ ഒരുക്കുന്നത് ഉൾപ്പെടെ അതോറിറ്റിക്ക് പദ്ധതികളുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News