സ്പാർക്ലിം​ഗ് വെൽസ് ഉപയോ​ഗം; കുവൈത്തിലെ ഫാമുകൾക്ക് മുന്നറിയിപ്പ്

  • 15/02/2023



കുവൈത്ത് സിറ്റി: കാർഷിക പ്രദേശമായ വാഫ്രയിൽ സ്പാർക്ലിം​ഗ് വെൽസ് ഉപയോ​ഗിക്കുന്ന ഫാമുകൾക്ക് മുന്നറിയിപ്പ് നൽകി കൃഷി, മത്സ്യവിഭവങ്ങൾക്കുള്ള പൊതു അതോറിറ്റി. മനപ്പൂർവ്വം സ്പാർക്ലിം​ഗ് വെൽസിൽ നിന്ന് വെള്ളം വലിക്കുന്നവർക്ക് അതോറിറ്റിയിലെ പ്ലാന്റ് വെൽത്ത് സെക്ടറാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇത് അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിന് കാരണമാകും. കൂടാതെ, സമീപത്തെ ഉൽപാദന കൃഷിയിടങ്ങളിൽ വെള്ളം കയറിയാലും നാശം സംഭവിക്കും. അൽ-വഫ്ര ഫാമുകളിലെ ചില റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതായും അതോറിറ്റിക്ക് പരാതി ലഭിച്ചിരുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News