84 ശതമാനം കുവൈത്തികളും താമസിക്കുന്നത് വില്ലകളില്‍; പ്രവാസികളോ ?

  • 15/02/2023

കുവൈത്ത് സിറ്റി: രാജ്യത്ത് 84 ശതമാനം കുവൈത്തികളും താമസിക്കുന്നത് വില്ലകളിലെന്ന് കണക്കുകള്‍. അതില്‍ 53 ശതമാനം പേരും പൂര്‍ണമായ ഒരു വില്ലയിലാണ് താമസം. 31 ശതമാനം പേര്‍ വില്ലയിലെ ഒരു ഫ്ലോറിലോ അപ്പാര്‍ട്ട്മെന്‍റിലോ ആണ് താമസിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തതമാക്കുന്നു. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച ഗാർഹിക വരുമാനവും ചെലവും സംബന്ധിച്ച സർവേയിലെ ഏറ്റവും പുതിയ കണക്കുകളാണ് ഇത്.

അതേസമയം, ആകെ 6.1 ശതമാനം പ്രവാസികള്‍ മാത്രമാണ് രാജ്യത്ത് വില്ലകളില്‍ താമസിക്കുന്നുള്ളൂ. അതില്‍ തന്നെ 1.1 ശതമാനം പ്രവാസികള്‍ മാത്രമാണ് പൂര്‍ണമായ ഒരു വില്ലയില്‍ താമസിക്കുന്നത്. അഞ്ച് ശതമാനം പ്രവാസികള്‍ വില്ലയിലെ ഒരു ഫ്ലോറിലാണ് താമസം. 66.41 ശതമാനം പ്രവാസികൾ അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. ഏകദേശം 1.9 മില്യണ്‍ പ്രവാസികളും 22 ശതമാനം പ്രവാസി കുടുംബങ്ങളും അനെക്സുകളിലാണ് താമസിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News