കുവൈത്തിൽ ആശുപത്രികളിൽ എത്തുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞു

  • 16/02/2023

കുവൈത്ത് സിറ്റി: മരുന്ന് വിതരണത്തിന് ഫീസ് ഏർപ്പെടുത്തിയതിന് ശേഷം ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവാസി സന്ദർശന നിരക്കിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടായതായി കണക്കുകൾ. ആരോ​ഗ്യ കേന്ദ്രങ്ങൾക്കും ആശുപത്രി അപകടങ്ങൾക്കും അഞ്ച് ദിനാറും  ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾക്ക് 10 ദിനാറും എന്ന നിരക്കിലാണ് ഫീസ് ഏർപ്പെടുത്തിയത്. ഈ വർഷം  ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണം ഏകദേശം 300,000 വരെ കുറയുമെന്ന് വൃത്തങ്ങൾ പറഞ്ഞു. ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിൽ എത്തുന്നവരുടെ കണക്ക് അപകടം സംഭവിച്ച് എത്തുന്നവരെക്കാൾ കുറവാണ്. ക്ലിനിക്കുകളിലേക്കുള്ള സന്ദർശനവുമായി ബന്ധപ്പെട്ട് മാത്രം 25 മുതൽ 30 ശതമാനം വരെ പ്രവാസികളുടെ സന്ദർശനങ്ങൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News