ജലീബ് അൽ ഷുവൈക്കിലെ പ്രശ്നങ്ങൾ; അഞ്ച് നടപടികൾ സ്വീകരിച്ചെന്ന് സഹമന്ത്രി

  • 16/02/2023

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ സ്വകാര്യ ഭവന, വ്യാവസായിക - കാർഷിക മേഖലകൾ, സർക്കാർ പദ്ധതികൾ, നഗരങ്ങൾ, ലേബർ കോംപ്ലക്‌സുകൾ എന്നിവയിലെ പ്രവാസി തൊഴിലാളികളുടെ താമസം സംബന്ധിച്ച് മുനിസിപ്പാലിറ്റി അഞ്ച് നടപടികൾ സ്വീകരിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ എഞ്ചിനീയർ അഹമ്മദ് അൽ മൻഫൂഹി വ്യക്തമാക്കി. ജലീബ് അൽ ഷുവൈക്ക് മേഖല അനുഭവിക്കുന്ന പ്രശ്നങ്ങളുടെ കാരണങ്ങളെ കുറിച്ച് എംപി ആലിയ അൽ ഖാലിദിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുൽ അസീസ് അൽ മൊജെൽ മുനിസിപ്പാലിറ്റിക്ക് നൽകിയ മെമ്മോറാണ്ടത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. 

ജലീബ് അൽ ഷുവൈക്ക് മേഖലയിൽ നിരവധി പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അതിനാൽ മുനിസിപ്പാലിറ്റി ഈ മേഖലയിലെ നിലവിലുള്ള അവസ്ഥകൾ മനസിലാക്കുന്നതിനായി ഒരു സംയുക്ത കമ്മിറ്റി രൂപീകരിച്ചു. കൂടാതെ നിരവധി മന്ത്രാലയങ്ങളുമായുള്ള ഏകോപനത്തോടെ ജലീബിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. പ്രദേശത്തെ സാഹചര്യങ്ങളും പ്രശ്‌നങ്ങളും പഠിക്കുന്നതിനും ഉചിതമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും കമ്മിറ്റി പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ടെന്നും അൽ മൊജെൽ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News