റമദാന് മുമ്പ് ഫിലിപ്പിനോ തൊഴിലാളി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം

  • 16/02/2023

കുവൈത്ത് സിറ്റി: ഫിലിപ്പിയൻസും കുവൈത്തും തമ്മിലുള്ള സംയുക്ത സമിതി ഉടൻ യോഗം ചേരും. ഫിലിപ്പിയൻസ് യോ​ഗം നടത്താനുള്ള സന്നദ്ധത അറിയിച്ചിരുന്നു. വിശുദ്ധ റമദാൻ മാസത്തിന് മുമ്പ് ഫിലിപ്പിനോ തൊഴിലാളി പ്രതിസന്ധി പരിഹരിക്കാൻ ശ്രമമാണ് നടക്കുന്നത്. കമ്മിറ്റി ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും, പ്രത്യേകിച്ച് ഗാർഹിക തൊഴിലാളി പ്രതിസന്ധികളും ചർച്ചയാകും. ആവശ്യമായ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സജ്ജമാക്കിയ ശേഷം ഫിലിപ്പിനോ തൊഴിലാളികളെ കുവൈത്തിലേക്ക് അയയ്ക്കുന്നത് പുനരാരംഭിക്കും. ഫിലിപ്പിയൻസും കുവൈത്തും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഊന്നിപ്പറഞ്ഞുകൊണ്ട് ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയും ഫിലിപ്പൈൻ ചാർജ് ഡി അഫയേഴ്‌സ് ജോസ് അൽമോഡോവർ കബ്രേര മൂന്നാമൻ യോ​ഗത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News