വിനോദസഞ്ചാര മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തും ജപ്പാനും

  • 16/02/2023

കുവൈത്ത് സിറ്റി: വിനോദസഞ്ചാര മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തും ജപ്പാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിനുമായി കുവൈത്ത് ട്രാവൽ ഏജൻസികളുമായുള്ള സഹകരണം സുഗമമാക്കുന്നതിന് ജപ്പാൻ നാഷണൽ ടൂറിസം ഓർഗനൈസേഷന്റെ പ്രതിനിധി കുവൈത്ത് സന്ദർശിക്കം. ജപ്പാനിലേക്ക് യാത്ര ചെയ്യാൻ താത്പര്യമുള്ള ആളുകൾക്ക് ആവശ്യമായ വിവരങ്ങൾ ഇതിലൂടെ ലഭിക്കും.

കുവൈത്ത് ഫണ്ട് ഫോർ ഡെവലപ്‌മെന്റ് ജപ്പാന്റെ ഒരു പ്രധാന പങ്കാളിയാണെന്ന് ജാപ്പനീസ് അംബാസഡർ മൊരേനോ യാസുനാരി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലുള്ള സഹകരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഏകദേശം 20 കുവൈത്തി വിദ്യാർത്ഥികൾ ജാപ്പനീസ് സർവ്വകലാശാലകളിൽ പഠിക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗവും എഞ്ചിനീയറിംഗ് മേഖലയിലാണ്. കുവൈത്ത് നയതന്ത്രജ്ഞർക്കും പ്രത്യേക പാസ്‌പോർട്ട് ഉടമകൾക്കും ജപ്പാനിലേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ല. കൂടാതെ ഒരു കുവൈത്തിക്ക് വിസ ലഭിക്കാൻ ഏകദേശം ഒരാഴ്ച മാത്രമേ സമയമെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News