രണ്ട് മാസത്തിനുള്ളിൽ കുവൈത്തിലെ മരുന്ന് ക്ഷാമം പരിഹരിക്കും

  • 16/02/2023

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രതിസന്ധിയിലാക്കിയ മരുന്ന് ക്ഷാമം അവസാനിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ആരോ​ഗ്യ മന്ത്രാലയമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ചില കേന്ദ്രങ്ങളിലും ആശുപത്രികളിലുമുണ്ടായ മരുന്നുകളുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട 90  മുതൽ 95 ശതമാനം വരെ പ്രശ്നങ്ങൾ രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കപ്പെടും. മെഡിക്കൽ വെയർഹൗസ് ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ മൂന്ന് അധിക പുതിയ വെയർഹൗസുകളുടെ പ്രവർത്തനം കൂടെ തുടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് വലിയ അളവിലുള്ള വിവിധ തരം മരുന്നുകളും മെഡിക്കൽ സപ്ലൈകളും എത്തിക്കാനും സൂക്ഷിക്കാനും സാധിക്കും. ദീർഘകാലത്തേക്ക് മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പാക്കാൻ സാധിക്കും. കൊവിഡ് മഹാമാരിയുടെ കാലത്ത് സംഭവിച്ചതിന് സമാനമായി ഭാവിയിൽ എന്തെങ്കിലും പ്രതിസന്ധികളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ, അന്താരാഷ്ട്ര കമ്പനികളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള മരുന്നുകളുടെ വരവിനായി അനിശ്ചിത കാലത്തേക്ക് കാത്തിരിക്കാതെ പരിഹാര മാർ​ഗങ്ങൾ കണ്ടെത്താനാണ് മന്ത്രാലയത്തിന്റെ പദ്ധതി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News