സഹകരണ സംഘങ്ങളിൽ കുവൈത്തിവത്കരണം നടപ്പാക്കി തുടങ്ങി

  • 16/02/2023

കുവൈത്ത് സിറ്റി: കോ ഓപ്പറേറ്റീവ് സ്റ്റോറുകളിൽ കുവൈത്തിവത്കരണം നടപ്പാക്കി തുടങ്ങി. സഹകരണ സംഘങ്ങളിലെ തൊഴിലുകളിൽ കുവൈത്തിവത്കരണ നയം നടപ്പാക്കാൻ നിയോ​ഗിച്ച സംഘം ജനസംഖ്യാശാസ്‌ത്രം ഭേദഗതി ചെയ്യുന്നതിനും തൊഴിൽ വിപണി വികസിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങളാണ് നടപ്പാക്കി തുടങ്ങിയത്. വർക്ക് ടീം അതിന്റെ ആദ്യ യോഗം ചൊവ്വാഴ്ച സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു.

സഹകരണ സംഘങ്ങളിൽ കുവൈത്തിവത്കരണം നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് യോ​ഗത്തിൽ ചർച്ച ചെയ്തു. ജനറൽ മാനേജർമാർ, അവരുടെ ഡെപ്യൂട്ടിമാർ, ഡിപ്പാർട്ട്‌മെന്റ് മേധാവികൾ എന്നിവരുൾപ്പെടെ സഹകരണ സംഘങ്ങളിലെ 1000 ഓളം സൂപ്പർവൈസറി ജോലികളിലുള്ള താമസക്കാരെ മാറ്റും. ഈ ജോലികളിലേക്ക് യുവാക്കളായ കുവൈത്തികളെ നിയമിക്കുന്നതിനുള്ള സംവിധാനങ്ങളും ചർച്ചയായി. അതേസമയം, ഈ പറഞ്ഞ ജോലികളിൽ വിരമിച്ചവരെ നിയമിക്കുന്നതിനുള്ള അഭ്യർത്ഥനകൾ സ്വീകരിക്കുന്നതല്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News