മദ്യപിച്ച് അമ്മയെയും വല്യമ്മയെയും സ്ഥിരമായി തല്ലും; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

  • 16/02/2023

എരുമേലി: കോട്ടയം എരുമേലിയില്‍ അമ്മയെ മര്‍ദ്ദിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. എരുമേലി കനകപ്പാലം കാരിത്തോട് ഭാഗത്ത് പാട്ടാളില്‍ വീട്ടില്‍ ജോസി എന്ന് വിളിക്കുന്ന തോമസ് ജോര്‍ജ് എന്നയാളെയാണ് എരുമേലി പൊലീസ് പിടികൂടിയത്. ഓട്ടോ ഡ്രൈവറായ ജോസി മദ്യപിച്ച്‌ വീട്ടിലെത്തി അമ്മയെയും, വല്യമ്മയെയും സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു.


ഇതിനെതിരെ അമ്മ കാഞ്ഞിരപ്പള്ളി കോടതിയില്‍ നിന്ന് ഗാര്‍ഹിക നിയമപ്രകാരം സംരക്ഷണ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചു കൊണ്ടാണ് ഇയാള്‍ അമ്മയെ വീണ്ടും ഉപദ്രവിച്ചത്. അക്രമം തുടര്‍ന്നതോടെ ജോസിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എരുമേലി പൊലീസ് അറിയിച്ചു.

അതേസമയം, തിരുവനന്തപുരം പുലയനാര്‍കോട്ടയില്‍ മര്‍ദ്ദനമേറ്റ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ശ്രീ മഹാദേവര്‍ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് അശോകന്‍ അറസ്റ്റിലായിരുന്നു. ദേവസ്വം സ്വത്തുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ ഇയാള്‍ വിജയകുമാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് വിജയകുമാരി ആത്മഹത്യ ചെയ്തത്. 

Related News