നാടുകടത്തപ്പെട്ടവര്‍ തിരികെയെത്തുന്നത് തടയാൻ സംവിധാനങ്ങളൊരുക്കാൻ കുവൈത്ത്

  • 16/02/2023

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടവര്‍ തിരികെയെത്തുന്നത് തടയാൻ വമ്പൻ സംവിധാനങ്ങളൊരുക്കാൻ കുവൈത്ത്. വ്യാജരേഖ ചമച്ചവർ ഉൾപ്പെടെയുള്ള നാടുകടത്തപ്പെട്ടവർ രാജ്യത്തേക്ക് തിരിച്ച് വരുന്നത് തടയാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും അതിർത്തികളിലും കണ്ണുകൾ , മുഖം, ഹാൻഡ് സ്കാനിംഗ്, ഇലക്ട്രോണിക് സിഗ്നേച്ചർ എന്നീ പരിശോധനകള്‍ക്കുള്ള നടപടിക്രമങ്ങൾ ഉടൻ നടപ്പാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഉപകരണങ്ങളുടെ വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് എന്നിവ പൂർത്തിയാകുമ്പോൾ ഈ സംവിധാനങ്ങള്‍ നടപ്പാക്കി തുടങ്ങും. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ബോർഡറുകൾ, ഫോറൻസിക് എവിഡൻസ്, ഇൻഫർമേഷൻ സിസ്റ്റംസ് എന്നീ വകുപ്പുകൾ. പ്രഥമ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ ആക്ടിംഗ് മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് പുതിയ സംവിധാനത്തിന്റെ പ്രവർത്തനം വിലയിരുത്തി.  ലോകമെമ്പാടുമുള്ള മിക്ക വിമാനത്താവളങ്ങളിലും അതിർത്തികളിലും ഇവ അംഗീകൃതമാണെന്നും മികച്ച നിലവാരം പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News