ഡി​ഗ്രിയില്ലെങ്കിലും പേരിന് മുന്നിൽ ഡോക്ടർ; വിമർശിച്ച് കുവൈറ്റ് എംപി

  • 16/02/2023

കുവൈത്ത് സിറ്റി: കുവൈത്ത് സൊസൈറ്റി ഫോർ ക്വാളിറ്റി എഡ്യുക്കേഷൻ ഭാരവാഹികളെ വിമർശിച്ച് പാർലമെന്ററി വിദ്യാഭ്യാസ, സാംസ്‌കാരിക, മാർഗനിർദേശ കാര്യ സമിതി ചെയർമാൻ എംപി ഹമദ് അൽ മറ്റർ. ചെയർമാൻ ബദർ ഖാലിദ് അൽ ബഹർ, വൈസ് ചെയർമാനും സെക്രട്ടറിയുമായ ഹാഷിം അൽ റെഫായി എന്നിവരെയാണ് ഉൾപ്പെടെയാണ് എംപി വിമർശിച്ചത്. ഡോക്ടർ എന്ന് പേരിന് മുന്നിൽ ചേർത്ത വ്യക്തികളെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അൽ റെഫായി തന്റെ ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. എന്നാൽ, പരിശോധന അൽ റെഫായി സ്വന്തം കാര്യത്തിൽ നിന്ന് തന്നെ തുടങ്ങണമെന്ന് എംപി ആവശ്യപ്പെട്ടു.

അത്തരമൊരു ഡി​ഗ്രി കൈവശം ഇല്ലെങ്കിലും പേരിനൊപ്പം ഡോക്ടർ എന്ന് ചേർക്കുന്നതാണ് പരിശോധിക്കുന്നത്. 2016 ഡിസംബർ മൂന്നിന് കുവൈത്ത് ഗസറ്റിൽ പ്രസിദ്ധീകരിച്ച കെഎസ്ക്യൂഇ സംബന്ധിച്ച മന്ത്രിതല തീരുമാനത്ത ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതിൽ അൽ റെഫായിയുടെ പേരിന് മുമ്പായി 'ഡോക്ടർ' എന്ന് ചേർത്തിട്ടുണ്ടായിരുന്നു. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷനുമായി അൽ റെഫായി ഒപ്പുവെച്ച കരാറുകളിലും ഇങ്ങനെയാണെന്ന് അൽ മറ്റർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News