റെസിഡൻസി - തൊഴിൽ നിയമം; നിയമലംഘകരെ കണ്ടെത്താൻ കുവൈത്തിൽ വ്യാപക പരിശോധന; 76 പേർ അറസ്റ്റിൽ

  • 16/02/2023

കുവൈത്ത് സിറ്റി: റെസിഡൻസി തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള പരിശോധന ക്യാമ്പയിൻ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗം. റെസിഡൻസ് ഇൻവെസ്റ്റി​ഗേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ വാലിദ് അൽ തരാവാഹിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് വ്യാപകമായ പരിശോധനകൾ നടന്നത്. അൽ സാൽമി ഏരിയയിൽ നടത്തിയ  ക്യാമ്പയിനിൽ 76  നിയമലംഘകർ അറസ്റ്റിലായെന്നും വ്യാജ ​ഗാർഹിക തൊഴിലാളി ഓഫീസുകൾ പൂട്ടിച്ചെന്നും അധികൃതർ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News