കുവൈത്തിൽ കൊടും തണുപ്പ് ഫെബ്രുവരി അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്

  • 17/02/2023

കുവൈത്ത് സിറ്റി: രാജ്യത്തെ താപനിലയിൽ പ്രകടമായുണ്ടായ കുറവ് സാധാരണമായിരുന്നില്ല കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. കടുത്ത ശീതതരം​ഗത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഈ ശീതതരം​ഗം ഈ മാസം അവസാനം വരെ തുടരും. ഇത് അസാധാരണമാണ്. ഫെബ്രുവരി മധ്യത്തിൽ  സാധാരണയായി  വസന്തകാലം ആരംഭിക്കുന്നതാണ്. തുടർന്നും മഴയുടെ സാധ്യത കുറയുമെന്നും താപനില കുറയുന്നത് വാരാന്ത്യത്തിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കും. ഇതാണ് താപനില കുറയാൻ കാരണമാകുന്നത്. പ്രത്യേകിച്ച് രാത്രിയിൽ താപനില കുറയുമെന്നും പൗരന്മാരും താമസക്കാരും മുൻകരുതലുകൾ സ്വീകരിക്കണെമെന്നും അദ്ദേഹം നിർദേശിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News