തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിന് കുവൈത്തിൽ സ്ഥലം അനുവദിക്കണമെന്ന് ആവശ്യം

  • 17/02/2023

കുവൈത്ത് സിറ്റി: തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ. വഫ്ര, അബ്ദാലി, കബ്ദ്, സുലൈബിയ തുടങ്ങിയ കാർഷിക മേഖലകളിൽ തെരുവുനായ്ക്കൾ ജനവാസ മേഖലകളിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് അം​ഗങ്ങളായ മുനീറ അൽ അമീർ, ആലിയ അൽ ഫാർസി, ഷരീഫ അൽ ഷൽഫാൻ, ഇസ്മായിൽ ബെഹ്ബെഹാനി, എം. അബ്ദുല്ലത്തീഫ് അൽ ദായി, ഫഹദ് അൽ അബ്ദുൽ ജാദർ എന്നിവർ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റിന് നിർദേശങ്ങൾ സമർപ്പിച്ചു.

തെരുവ് നായ്ക്കളുടെ വ്യാപനം സമീപകാലത്ത് റെസിഡൻസി പ്രദേശങ്ങളിൽ ഉൾപ്പെടെ വ്യാപിച്ചുവെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രദേശങ്ങളിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. തെരുവ് നായ്ക്കളുടെ എണ്ണം 20,000ത്തിൽ അധികമാണെന്നാണ് കണക്കാക്കപ്പെടുന്നത്. പേ വിഷ ബാധ അടക്കമുള്ള പ്രശ്നങ്ങളും ഇത് മൂലം ഉണ്ടാകുന്നുണ്ടെന്നും മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News