പെൻഷൻ കുടിശ്ശിക കഷ്ടത്തിൽ ; മൂന്നാം ഗഡു ഈ സാമ്പത്തിക വർഷം നൽകില്ല

  • 18/02/2023

സംസ്ഥാന സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടശിക മുടങ്ങുമെന്ന് സർക്കാർ അറിയിച്ചു.  മൂന്നാം ഗഡു ഈ സാമ്പത്തിക വർഷം നൽകില്ല. മൂന്നാം ​ഗഡുവിന്റെ കാര്യം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ അടുത്ത വർഷം ആലോചിക്കാമെന്ന് സർക്കാർ അറിയിച്ചു. ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് തീരുമാനം. നിലവിൽ ഒന്നും രണ്ടും ഗഡുക്കൾ നൽകിയിട്ടുണ്ട്. 

 അഞ്ചേകാൽ ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. പെൻഷൻ പരിഷ്കരണം 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യം നൽകിയാണു സംസ്ഥാനത്തു നടപ്പാക്കിയത്. കുടിശിക 4 ഗഡുക്കളായി നൽകുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു നൽകിയിരുന്ന ഉറപ്പ്. എന്നാൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാലാണ് കുടിശ്ശിക മുടങ്ങുന്നതെന്നും ധനവകുപ്പ് വ്യക്തമാക്കി. ഏതായാലും പെൻഷൻ പ്രതീക്ഷയിലിരിക്കുന്നവർക്ക് ഈ തീരുമാനം ഇരുട്ടടിയായിരിക്കുകയാണ്. 

Related News