കുവൈത്തിൽ മയക്കുമരുന്നുമായി അഞ്ച് പേർ പിടിയിൽ

  • 18/02/2023

കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ മുക്കും മൂലയിലും കർശന സുരക്ഷാ ക്യാമ്പയിനുമായി ആഭ്യന്തര മന്ത്രാലയം. മൂന്ന് സംഭവങ്ങളിലായി മയക്കുമരുന്ന് കൈവശം വച്ച അഞ്ച് പേരാണ് അഹമദി ഗവർണറേറ്റിൽ പിടിയിലായത്. ഹാഷിഷ്, ലാറിക്ക ഗുളികകൾ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അൽ സൂർ മേഖല കമാൻഡിനെ പ്രതിനിധീകരിച്ച് അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ സുരക്ഷാ കാമ്പയിനിൽ മൂന്ന് മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കുകയും 20 ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ ഊന്നൽ നൽകുമെന്ന് അഡിമിനിസ്ട്രേഷൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News