കേന്ദ്രത്തിന്റെ പത്ത് അതീവ സുരക്ഷാ മേഖലകളുടെ പട്ടികയിൽ ഇടംപിടിച്ച് കൊച്ചി

  • 18/02/2023


ന്യൂഡൽഹി: രാജ്യത്ത് കേന്ദ്രത്തിന്റെ പത്ത് അതീവ സുരക്ഷാ മേഖലകളുടെ പട്ടികയിലുൾപ്പെട്ട് കൊച്ചിയും. കൊച്ചി കുണ്ടന്നൂർ മുതൽ എംജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്.കൊച്ചിൻ ഷിപ്പിയാർഡ്, കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷൻ, നേവൽ ജട്ടി, കേന്ദ്രീയ വിദ്യാലയം, കൊങ്കൺ സ്‌റ്റോറേജ് ഓയിൽ ടാങ്ക്, നേവൽ എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങൾ കൊച്ചിയിലെ സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നവയാണ്. നിലവിൽ കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമാണ് സുരക്ഷാ മേഖലകൾ ഉള്ളത്. ഈ മേഖലകളിൽ ഔദ്യോഗിക സുരക്ഷാ നിയമം ബാധകമാണ്.


Related News