ബഹുരാഷ്ട്ര സൈനികാഭ്യാസം തായ്‍ലൻഡിൽ; കുവൈത്ത് പങ്കെടുക്കും

  • 18/02/2023

കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങൾക്കൊപ്പം കുവൈത്തിന്റെ സൈനികാഭ്യാസം ഫെബ്രുവരി 27 മുതൽ മാർച്ച് 10 വരെ നടക്കും. സ്വീഡൻ, ജർമ്മനി, ഗ്രീസ്, ശ്രീലങ്ക, ലാവോസ്, കംബോഡിയ, ബ്രസീൽ, പാകിസ്ഥാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് "കോബ്ര ഗോൾഡ്" സൈനികാഭ്യാസത്തിൽ കുവൈത്തിനൊപ്പം പങ്കെടുക്കുന്നത്. ബഹുരാഷ്ട്ര  സൈനികാഭ്യാസത്തിന് വേദിയൊരുക്കുന്നത് തായ്ലൻഡാണ്. 1982 മുതൽ നടക്കുന്ന ഈ സൈനികാഭ്യാസത്തിൽ 6,000 യുഎസ് സേനകൾ ഉൾപ്പെടെ 30 രാജ്യങ്ങളിൽ നിന്നുള്ള 7,394 സൈനികർ പങ്കെടുക്കും. 

ആദ്യമായി ബഹിരാകാശ ദുരന്തങ്ങളുണ്ടാകുമ്പോഴുള്ള പരിശീലനവും ഇതിൽ ഉൾപ്പെടുന്നുണ്ട്. യുഎസ്, ജപ്പാൻ, തായ്‌ലൻഡ്, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ പ്രധാന യുദ്ധാഭ്യാസങ്ങളിൽ പങ്കെടുക്കും, ചൈന, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ മാനുഷിക സഹായ അഭ്യാസങ്ങളിൽ മാത്രമാണ് പങ്കെടുക്കുക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News