യുവാവിന്റെ മരണം ; ആശുപത്രിയിലെ കൂട്ടിരുപ്പുകാരുടെ വിവരങ്ങൾ ശേഖരിച്ചു

  • 18/02/2023

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ ആദിവാസി യുവാവ് വിശ്വനാഥനെ  ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പോലീസ്. ഇതിന്റെ ഭാ​ഗമായി വിശ്വനാഥനെ കാണാതായ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ ഉണ്ടായിരുന്ന നാനൂറ്റി അമ്പതോളം പേരുടെ വിവരങ്ങൾ  ശേഖരിച്ചു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയായിരിക്കും മുന്നോട്ടുളള അന്വേഷണം നടത്തുക. 

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിയ്ക്കാനെത്തിയ വിശ്വനാഥനെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിശ്വനാഥന്റെ ഷർട്ട് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിശ്വനാഥനെ മരിച്ച നിലയിൽ കണ്ട പറമ്പിൽ നിന്നാണ് ഷർട്ടും കണ്ടെത്തിയത്. ചളിപുരണ്ട ഷർട്ടിന്റെ പോക്കറ്റിൽ 140 രൂപയും ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും കണ്ടെത്തിയിരുന്നു. വിശ്വനാഥനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന്  ആദ്യഘട്ടത്തിൽ തന്നെ ബന്ധുക്കൾ പരാതി  ഉന്നയിച്ചിരുന്നു.

അതേസമയം ആശുപത്രിയിൽ വിശ്വനാഥനെ തടഞ്ഞുവച്ചതായി ദൃശ്യങ്ങളിൽ കാണുന്ന ആളുകളെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇതിനായി സിസിടിവി ദൃശ്യങ്ങളുടെ വിശദമായ പരിശോധനകളും നടത്തും.


Related News