കുവൈത്ത് തെരുവുകളിൽനിന്ന് രക്ഷിച്ച 89 പൂച്ചകൾക്കിനി അമേരിക്കയിൽ പരിചരണം

  • 18/02/2023

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് രക്ഷിച്ച് കൊണ്ട് വന്ന 89 പൂച്ചകളെ കാര്‍ഗോയില്‍ യുഎസില്‍ എത്തിച്ചു. നോർത്തേൺ വെർജീനിയയിലെ നിരവധി മൃഗസംരക്ഷണ ഗ്രൂപ്പുകളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിലാണ് വാഷിംഗ്ടണിലെ ഡള്ളസ് വിമാനത്താവളം വഴി പൂച്ചകളെ എത്തിച്ചത്.  ഉപേക്ഷിക്കപ്പെട്ട പൂച്ചകളെയാണ് രക്ഷിച്ച് യുഎസില്‍ എത്തിച്ചിട്ടുള്ളത്. പൂച്ചകളെ ആവശ്യമുള്ളവര്‍ക്ക്  വെബ്സൈറ്റ് വഴി സ്വന്തമാക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News