സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ യുട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം

  • 18/02/2023

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ യുട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം. യുട്യൂബ് ചാനല്‍ തുടങ്ങുന്നതും വിഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും സബ്സ്ക്രൈബേഴ്സിന്റെ അടിസ്ഥാനത്തില്‍ പണം സമ്ബാദിക്കുന്നതും ചട്ട വിരുദ്ധമാണ്.


യുട്യൂബ് ചാനല്‍ തുടങ്ങാന്‍ അനുമതി തേടി ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ നല്‍കിയ അപേക്ഷ തള്ളിയാണ് സര്‍ക്കാര്‍ പൊതു ഉത്തരവിറക്കിയത്. കേരള സര്‍ക്കാര്‍ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ടപ്രകാരം ശമ്ബളത്തിന് പുറമേ മറ്റു വരുമാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല. ‌

ഇന്‍റര്‍നെറ്റിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വിഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബ് ചാനല്‍ തുടങ്ങുന്നതും വിഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കുന്ന പ്രവൃത്തിയാണ്. അതിനാല്‍ ചാനല്‍ തുടങ്ങാന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കി.

Related News