കുവൈത്തിലേക്ക് ഫിലിപ്പിനോ തൊഴിലാളികളെ അയക്കുന്നത് പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യം

  • 18/02/2023

കുവൈത്ത് സിറ്റി: കുവൈത്ത് - ഫിലിപ്പിയൻസ് തൊഴിലാളി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. കുവൈത്തിലേക്ക് തൊഴിലാളി അയക്കുന്നതില്‍ വന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഫിലിപ്പിയൻസ് സര്‍ക്കാര്‍. എന്നാല്‍, കുവൈത്തിലേക്ക് ഫിലിപ്പിനോ തൊഴിലാളികളെ  അയക്കുന്നത് പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ഫിലിപ്പിയന്‍സ് സെനറ്റ് അംഗങ്ങള്‍. ഗാര്‍ഹിക തൊഴിലാളിയായ  ജുലേബി റണാറയുടെ കൊലപാതകമാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്.

കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ തൊഴിലുടമകൾക്ക് (സ്‌പോൺസർമാർക്ക്) കർശനമായ പരിശോധനാ നടപടികൾ കുവൈത്ത് സർക്കാർ ഏർപ്പെടുത്തുന്നത് വരെ ഫിലിപ്പിനോ തൊഴിലാളികൾക്ക് കാത്തിരിക്കാനാവില്ലെന്ന് സെനറ്റ് സെഷനിൽ പ്രതിനിധികൾ പറഞ്ഞു. ഫിലിപ്പിനോ തൊഴിലാളികളോട് മോശമായി പെരുമാറുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് ഏജൻസികൾ തൊഴിലുടമകൾക്ക് മേൽ കർശനമായ നിയന്ത്രണങ്ങള്‍ ചുമത്തണണെന്നാണ് ഒരു ഹിയറിംഗിനിടെ സെനറ്റ് അംഗം റാഫി ടുള്‍ഫോ ആവശ്യപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News