കുവൈത്തി യുവാക്കളെ ആകര്‍ഷിച്ച് അൽ കൗട്ട് മാർക്കറ്റ്

  • 19/02/2023

കുവൈത്ത് സിറ്റി: കുവൈത്തി യുവാക്കളെ അടക്കം ആകര്‍ഷിച്ച് ക്വൗട്ട് മാർക്കറ്റ്. ഓഫീസ് ജോലികളിൽ നിന്ന് മാറി സർഗ്ഗാത്മകത തേടുന്നവരുടെ അടക്കം നിരവധി പേരെയാണ് ക്വാട്ട് മാർക്കറ്റ് ആകര്‍ഷിച്ചിട്ടുള്ളത്. ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് കള്‍ച്ചറല്‍ സെന്‍ററിലെ ഗാര്‍ഡനില്‍ ശനിയാഴ്ച ആരംഭിച്ച മാര്‍ക്കറ്റിലേക്ക് ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തിയത്. സാഹസിക പ്രേമികളെയും ഭക്ഷണവും കരകൗശല ഉൽപന്നങ്ങളിലും അഭിരുചിയുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ മാര്‍ക്കറ്റിന് സാധിച്ചു. 

കുവൈത്തി യുവാക്കൾക്ക് തങ്ങളുടെ നാടൻ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് രാത്രി ഒമ്പത് മണി വരെ തുറന്നിരിക്കുന്ന ക്വൗട്ട് മാർക്കറ്റ്.  എല്ലാ പ്രായത്തിലുമുള്ള പൗരന്മാർക്കും താമസക്കാർക്കും പ്രാദേശിക ഭക്ഷ്യ ഉൽപന്നങ്ങളെക്കുറിച്ച് അറിയാനും അവരുടെ ഉത്പാദകരോട് മുഖാമുഖം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള അവസരവും ക്വാട്ട് മാർക്കറ്റ് ഒരുക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News