പ്രവാസി പരിശോധന കേന്ദ്രം മിഷ്റഫില്‍ നിന്ന് ഷുവൈക്കിലേക്ക് മാറ്റി

  • 19/02/2023

കുവൈത്ത് സിറ്റി: മിഷ്റഫ് ഗ്രൗണ്ടിലെ ഹാള്‍ നമ്പര്‍ എട്ടിലുള്ള പ്രവാസി പരിശോധന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആരോഗ്യ മന്ത്രാലയം. വ്യാഴാഴ്ചയോടെയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. റുമൈതിയ ഹെൽത്ത് സെന്റർ തുറക്കുന്നത് വരെ ഇത് താൽക്കാലികമായി ഷുവൈക്കിലെ പ്രവാസി പരിശോധന കേന്ദ്രത്തിലേക്ക് മാറ്റുകയാണെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. റുമൈതിയയിലെ പ്രവാസി ലേബർ ഹെൽത്ത് സെന്റർ തുറക്കുന്ന തീയതി ആരോഗ്യ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News