കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി ഓടിയോളിക്കുന്നതെന്തിന്; വിമർശനവുമായി കെ സുരേന്ദ്രൻ

  • 19/02/2023

തൃശൂര്‍: ചുവപ്പ് കണ്ട കാളയെ പോലെയാണ് കറുപ്പ് കണ്ട പിണറായിയെന്ന് കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളില്‍ കറുത്ത നിറത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ അദ്ദേഹം ജനങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും സുരേന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.


സി പി എം പാലൂട്ടി വളര്‍ത്തിയ ക്രിമിനല്‍ സംഘമാണ് കണ്ണൂരില്‍ ഇപ്പോള്‍ അഴിഞ്ഞാടുന്നത്. ആകാശ് തില്ലങ്കേരിയെ സിപിഎം ഭയക്കുകയാണ്. ആകാശ് ഉള്‍പ്പെട്ട കേസുകള്‍ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം, സുരേന്ദ്രന്‍ പറഞ്ഞു. ‌

ഇതുവരെ പുറത്തു വരാത്തതും അന്വേഷണം പൂര്‍ത്തിയായതുമായ പല കേസുകളിലും ഇവര്‍ക്ക് പങ്കുണ്ട് എന്നതാണ് പരസ്പരമുള്ള കൊലവിളികളില്‍നിന്നും മനസിലാകുന്നതെന്നും അതിനാല്‍ ആകാശും സംഘവും ഉള്‍പ്പെട്ട എല്ലാ കേസുകളിലും പുനരന്വേഷണം വേണമെന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. തീവ്രവാദ സംഘത്തെ വളര്‍ത്തിയതിന് ജനങ്ങളോട് മാപ്പ് പറയാന്‍ സി പി എം നേതൃത്വം തയാറാവണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Related News