നുവൈസീബ് പോർട്ടിൽ 20,000 ത്തോളം ഇലക്ട്രോണിക് സിഗരറ്റുകൾ പിടിച്ചെടുത്തു

  • 19/02/2023

കുവൈത്ത് സിറ്റി: നുവൈസീബ് പോർട്ടിൽ നിന്ന് 20,000 ത്തോളം ഇലക്ട്രോണിക് സിഗരറ്റുകൾ പിടിച്ചെടുത്ത് കസ്റ്റംസ് അധികൃതർ. വൻ തോതിൽ ഇലക്ട്രോണിക് സിഗരറ്റുമായി സ്വകാര്യ വാഹനത്തിൽ രാജ്യം വിടാനുള്ള ശ്രമത്തിലാണ് യാത്രക്കാരൻ പിടിയിലായത്. സൗദിയിലേക്ക് കാറിൽ പോകാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ, സംശയം തോന്നി കസ്റ്റംസ് അധികൃതർ കാർ പരിശോധിക്കുകയായിരുന്നു. ഏകദേശം 20,699  ഇലക്ട്രോണിക് സിഗരറ്റ് ഫ്ലേവറുകളാണ് കണ്ടെടുത്തത്. രാജ്യത്ത് ഇതുവരെയുളളതിൽ ഏറ്റവും വലിയ ഇലക്ട്രോണിക് സിഗരറ്റ് വേട്ടയാണിത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News