കുവൈത്തിൽനിന്ന് അമേരിക്കയിലേക്കും കാനഡയിലേക്കും കൊണ്ട് പോകുന്നത് ഡസൻ കണക്കിന് പൂച്ചകളെയും നായ്ക്കളെയും

  • 20/02/2023

കുവൈത്ത് സിറ്റി: രാജ്യത്തെ തെരുവുകളിൽ ഉപേക്ഷിക്കപ്പെടുന്നതും ഉപദ്രവങ്ങൾക്ക് ഇരയാകുന്നതുമായ ഡസൻ കണക്കിന് തെരുവ് പൂച്ചകളെയും നായ്ക്കളെയും രക്ഷിക്കാൻ പ്രവർത്തിക്കുന്ന സന്നദ്ധ സംഘങ്ങൾ സജീവം. തെരുവിൽ നിന്ന് രക്ഷിക്കപ്പെടുന്ന നായ്ക്കളെയും പൂച്ചകളെയും അമേരിക്കയിലേക്കോ കാനഡയിലേക്കോ കൊണ്ട് പോവുകയാണ് ചെയ്യുന്നത്. അവിടെയും ആദ്യം വോളൻ്റിയർമാർ ഏറ്റെടുത്ത ശേഷം അവയെ ദത്ത് നൽകും. ഓരോ മാസവും ഇത്തരത്തിൽ ഡസൻ കണക്കിന് പൂച്ചകളെയും നായ്ക്കളെയുമാണ് അമേരിക്കയിലേക്കോ കാനഡയിലേക്കോ കൊണ്ട് പോകുന്നതെന്ന് വോളൻ്റിയർമാർ പറഞ്ഞു. അലഞ്ഞുതിരിയുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതിൽ സുപ്രധാനവും നിർണായകവുമായ പങ്ക് വഹിക്കുന്ന പൗരന്മാരും താമസക്കാരുമായ വോളൻ്റിയർമാരുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News