സിറിയയിൽ 55 ഓളം ക്യാമ്പുകൾ ഒരുക്കി കുവൈത്ത്

  • 20/02/2023

കുവൈത്ത് സിറ്റി: ഭൂചലനം തകർത്ത തുർക്കിയിലെയും സിറിയയിലെയും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവും സഹായവും നൽകുന്നതിനായി കുവൈത്ത് വോളണ്ടിയർ ടീമുകളുടെ ഒരു സംഘം തെക്കൻ തുർക്കിയിൽ എത്തി.  സിറിയയിലെ ദുരിതബാധിതർക്കായി 55 ഓളം ക്യാമ്പുകൾക്കായി കുവൈത്ത് ഒരുക്കിയിട്ടുണ്ടെന്ന് സന്നദ്ധപ്രവർത്തകർ വെളിപ്പെടുത്തി. അൽ സഫ ചാരിറ്റി അസോസിയേഷൻ മേധാവി മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ഷായയുടെ നേതൃത്വത്തിലുള്ള ഒരു ടീമും ഇതിൽ ഉൾപ്പെടുന്നുണ്ട്. കരം ഘാൻ സന്ദർശിച്ച അദ്ദേഹം ഈ മേഖലയിൽ അടിയന്തരമായി ബ്ലാങ്കറ്റുകളുടെയും മറ്റ് ദുരിതാശ്വാസ സാമഗ്രികകളുടെയും ആവശ്യമുണ്ടെന്ന് പറഞ്ഞു. 12,000 സ്ലീപ്പിംഗ് ബാഗുകളും 18,000 പുതപ്പുകളുമുള്ള ഒരു ഷിപ്പ്മെൻ്റിന് പുറമേ, രണ്ട് ദിവസം മുമ്പ് ദുരിതാശ്വാസ വിമാനത്തിൽ അയച്ച 3,500 ടെന്റുകളും 100,000 ജാക്കറ്റുകളും മറ്റ് വസ്ത്രങ്ങളും കുവൈത്ത് വിതരണം ചെയ്തുവെന്ന് പീസ് ചാരിറ്റി അസോസിയേഷൻ മേധാവി ഡോ. നബീൽ അൽ ഔൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News