ലൈഫ് മിഷന്‍ അഴിമതിക്കേസ്: എം ശിവശങ്കറെ നാലുദിവസത്തേക്കുകൂടി എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു

  • 20/02/2023

എറണാകുളം: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നാലുദിവസത്തേക്കുകൂടി എം ശിവശങ്കറെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ശിവശങ്കറിന്‍റെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും ഇത് പുറത്തു കൊണ്ടുവരുന്നതിന് തുടര്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഇഡി അറിയിച്ചു.


ഇതംഗീകരിച്ചാണ് ഇ ഡി കേസ് പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി ഈ മാസം 24 വരെ കസ്റ്റഡി കാലാവധി നീട്ടിയത്. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്ത്ലൈ ഫ് മിഷന്‍ കോഴ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും വിളിച്ചുവരുത്തും. ശിവശങ്കറിന്‍റെയും സ്വപ്നയുടെയും
വാട്സ് ആപ്പ് ചാറ്റുകളിലെ പരാമര്‍ശങ്ങളില്‍ വ്യക്തത തേടും.

അതേ സമയം ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കിയാണ് യുവി ജോസ് മൊഴി നല്‍കിയതെന്നാണ് സൂചന.സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയതും സഹായം ചെയ്യാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറെന്ന് ജോസ് മൊഴി നല്‍കിയെന്നാണ് വിവരം.

Related News