കുവൈത്തിൽ കുട്ടികളെ കൊലപ്പെടുത്തി ഇന്ത്യക്കാരിയുടെ ആത്മഹത്യ; കൂടുതൽ വിവരങ്ങൾ പുറത്ത്

  • 20/02/2023

കുവൈറ്റ് സിറ്റി :  ഫെബ്രുവരി 19 ന് ഇന്നലെയാണ്  ഫഹാഹീലിൽ അഖില കാർത്തി എന്ന ഇന്ത്യക്കാരി തന്റെ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തമിഴ്‌നാട് സ്വദേശിയായ ഇവർ ഭർത്താവിനും 10 വയസ്സുള്ള മകനും 12 വയസ്സുള്ള മകളുമായി ഫഹാഹീലിൽ ആയിരുന്നു താമസം. കുട്ടികൾ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായിരുന്നു. 

ഫഹാഹീലിലെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ്  അഖില കാർത്തി തന്റെ  രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇവർ  വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.  

ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. സംഭവം ഭർത്താവിനെ അറിയിച്ചപ്പോൾ മകളെ ബന്ധപ്പെടാൻ ശ്രമിച്ചു.  ആരും പ്രതികരിക്കാത്തതിനാലും, വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ  പോലീസിന് വാതിൽ പൊളിച്ച് തുറക്കേണ്ടി വന്നു. രണ്ട് കുട്ടികളെയും വീടിനുള്ളിൽ മരിച്ച നിലയിൽ പൊലീസ് കണ്ടെത്തി. അകില കാർത്തിയും ഭർത്താവും എഞ്ചിനീയർമാരായിരുന്നു  . സംഭവത്തിൽ കൂടുതൽ  അന്യോഷണങ്ങൾ പുരോഗമിക്കുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇


Related News