തുർക്കിയിൽ പ്രവർത്തനം തുടർന്ന് കുവൈത്ത് റെഡ് ക്രസൻ്റ്

  • 20/02/2023

കുവൈത്ത് സിറ്റി: ഭൂചലനം തകർത്ത തുർക്കിയിൽ സേവന പ്രവർത്തനങ്ങൾ തുടർന്ന് കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി. തെക്കൻ തുർക്കിയിലെ കിലിസിന്റെ ഗ്രാമപ്രദേശങ്ങളിൽ ഭൂകമ്പം ബാധിച്ച കുടുംബങ്ങൾക്ക് റെഡ് ക്രസന്റ് സൊസൈറ്റി ടെന്റുകൾ, പുതപ്പുകൾ, ഹീറ്ററുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്തു. ഭൂകമ്പം ബാധിച്ചവർക്കൊപ്പം  ഒപ്പം നില്‍ക്കണമെന്നുള്ള കുവൈത്ത് നേതൃത്വത്തിന്‍റെ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാണ് അടിയന്തര സഹായം എത്തിക്കുന്നതെന്ന് തുർക്കിയിലെ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ പ്രതിനിധി സംഘത്തിന്റെ തലവൻ നബീൽ അൽ ഹാഫിസ് പറഞ്ഞു. 

റിലീഫ് ഫീൽഡ് ടീം ദുരിതബാധിതരുടെ അവസ്ഥകൾ പരിശോധിക്കുകയും നിരവധി ബാധിത പ്രദേശങ്ങളിലെ ആവശ്യങ്ങൾ വിലയിരുത്തുകയും ചെയ്തു. പ്രത്യേകിച്ച് കിലിസിന്റെ ഗ്രാമപ്രദേശങ്ങളിൽ അടുത്തിടെയുണ്ടായ ഭൂകമ്പം ബാധിച്ചവർക്കായി പ്രതിദിനം 450 ഭക്ഷ്യപൊതികളാണ് വിതരണം ചെയ്യുന്നത്. ഭൂകമ്പം ബാധിച്ചവർക്കായി തുര്‍ക്കി റെഡ് ക്രസന്‍റുമായുള്ള ഏകോപനത്തിലും സഹകരണത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്നും  നബീൽ അൽ ഹാഫിസ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News