കുവൈത്തിൽ പൊതു സ്വത്ത് കയ്യേറിയുള്ള പ്രവർത്തനങ്ങൾ നീക്കം ചെയ്യാൻ നിർദേശം

  • 20/02/2023


കുവൈത്ത് സിറ്റി: പൊതു സ്വത്ത് കയ്യേറി സ്‌ക്വയറുകളും തീരപ്രദേശങ്ങളുമടക്കം ചൂഷണം ചെയ്യുന്ന സ്റ്റോറുകൾ പൂർണമായും നീക്കം ചെയ്യാൻ ഗവർണറേറ്റ് ബ്രാഞ്ചുകളിലെ റോഡ് വർക്ക് ഡിപ്പാർട്ട്‌മെന്റുകൾക്ക് കുവൈത്ത് മുനസിപ്പാലിറ്റി സീനിയർ മാനേജ്മെന്റ് നിർദേശം. മറ്റ് വകുപ്പുകളിൽ നിന്നുള്ള ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന ഫീൽഡ് ടീമുകളെയാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. നിയമനടപടി സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പ് എന്ന നിലയിൽ ദുരുപയോഗങ്ങളും ക്രമക്കേടുകളും സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കുക എന്നതാണ് ടീമുകളുടെ ലക്ഷ്യം.

കാറുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും വാടകയ്‌ക്കെടുക്കുന്നതിനുമുള്ള ഓഫീസുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. പൊതു സ്വത്ത് കയ്യേറി ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പ്രത്യേകിച്ചും 60 ശതമാനത്തിലധികം പേർക്കും നിലവിൽ ഉപയോ​ഗിക്കുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് ഇല്ലാത്ത അവസ്ഥയാണെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News